പത്തനംതിട്ട: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ അറസ്റ്റിലായ ഓമല്ലൂർ പന്നിയാലിമുറിചാൾസ് വില്ലയിൽ മോഹൻജോണിന് (67) ജാമ്യം അനുവദിച്ചു. കൊടുമണ്ണിൽ ധനകാര്യ സ്ഥാപനം നടത്തുന്ന ഇയാൾ,സ്ഥാപനത്തിൽ പണയംവച്ചിരുന്ന സ്വർണം എടുക്കാനെത്തിയ വീട്ടമ്മയെ കയറിപ്പിടിച്ചതിനാണ് അറസ്റ്റിലായത്. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലായിരുന്നു പ്രതി. അടൂർ ജുഡീഷ്യ ഒന്നാംക്ളസ് മജിസ്ട്രേറ്റ് കോട‌തിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കു വേണ്ടി അഡ്വ.ഷിലു മുരളീധരൻ ഹാജരായി.