mat
സംസ്ഥാന കയർ കോർപ്പറേഷന്റെ ആന്റി കൊവിഡ് മാറ്റുകളുടെ തിരുവല്ലയിലെ ഷോറൂമിന്റെ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവഹിക്കുന്നു

തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന കയർ കോർപ്പറേഷൻ വിപണിയിലിറക്കിയ ആന്റി കൊവിഡ് മാറ്റുകളുടെ പത്തനംതിട്ട ജില്ലയിലെ ആദ്യഷോറും ബഥനി റോഡിൽ അരമന ബിൽഡിംഗിൽ ആരംഭിച്ചു. ഉദ്ഘാടനം മാത്യു ടി തോമസ് എം.എൽ.എ നിർവഹിച്ചു. കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. നിരണം ഭ്രദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മുഖ്യാതിഥിയായി. ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആർ.ജയകുമാർ നിർവഹിച്ചു. നഗരസഭാ കൗൺസിലർമാരായ ചെറിയാൻ പോളച്ചിറയ്ക്കൽ, രാധാകൃഷ്ണൻ വേണാട്ട്, കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജി.ശ്രീകുമാർ, ജനറൽ മാനേജർ എൻ.സുനുരാജ്, മാർക്കറ്റിംഗ് മാനേജർ ജ്യോതികുമാർ, വിനീഷ് എന്നിവർ പ്രസംഗിച്ചു. 500 രൂപ മുതൽ 1500 രൂപ വരെയുള്ള മാറ്റുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. മെഡിലാന്റ് സർജിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സാണ് ജില്ലയിലെ പ്രധാന വിതരണക്കാർ.