പത്തനംതിട്ട : ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സൊസൈറ്റി ലിമിറ്റഡ് പി.ടി 223 കെട്ടിടം ഉദ്ഘാടനം ഇന്ന് നടക്കും. ഇലന്തൂർ പാലച്ചുവട് ജംഗ്ഷനിലാണ് കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നത്. രാവിലെ 10ന് വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ആശുപത്രി സൊസൈറ്റി പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായർ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ രാജു ഏബ്രഹാം, മാത്യു ടി.തോമസ്,ചിറ്റയം ഗോപകുമാർ,കെ.യു ജനീഷ് കുമാർ,എസ്.ഇ. ഡബ്യൂ.ഡബ്യൂ.എഫ്.ബി ചെയർമാൻ കെ.അനന്തഗോപൻ, ഡയറക്ടർ കെ.പി ഉദയഭാനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം എന്നിവർ സംസാരിക്കും.