തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് ആറാം വാർഡിൽ നിർമ്മിച്ച 68-ാം അങ്കണവാടി കെട്ടിടം തുറന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ് കുമാർ,ബ്ലോക്ക് പഞ്ചായത്തംഗം ബിനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ സൂസൻ ജോർജ്, ചന്ദ്രലേഖ,പി.ജി നന്ദകുമാർ,രാജശ്രീ, സി.ഡി.പി.ഒ അലീന,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഗിരിജ, അസി.എൻജിനിയർ വിജയ് എന്നിവർ പ്രസംഗിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള അഞ്ച് ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്.