അടൂർ : കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ 18ന് വൈകിട്ട് 3ന് അടൂർ യൂണിയൻ കോൺഫ്രൻസ് ഹാളിൽ പത്രാധിപകർ കെ.സുകുമാരൻ അനുസ്മരണം നടക്കും. അനുസ്മരണ യോഗം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും.
കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ ആമുഖപ്രസംഗം നടത്തും. ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ പത്രാധിപർ അനുസ്മരണ പ്രഭാഷണം നടത്തും.എസ്. എൻ.ഡി.പി യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം അനുസ്മരിക്കും.യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ സ്വാഗതവും അടൂർ പ്രദീപ് കുമാർ നന്ദിയും പറയും. മികച്ച പ്രാദേശിക പത്രപ്രവർത്തകർക്ക് കേരളകൗമുദി ഏർപ്പെടുത്തിയ പുരസ്‌കാരം അടൂർ ലേഖകൻ അടൂർ പ്രദീപ് കുമാറിന് നൽകും.