ചെങ്ങന്നൂർ: ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം രണ്ട് വർഷത്തേക്ക് ഉയർത്തുക, മൊറട്ടോറിയം കാലാവധിയിൽ പലിശ പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.സി.പി സേവാദൾ ചെങ്ങന്നൂർ സൗത്ത് ഇന്ത്യൻ ബാങ്കിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് റ്റി.കെ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റ്റി.സി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സന്ദീപ് കാർത്തിക്, അംബി എന്നിവർ പ്രസംഗിച്ചു.