തിരുവല്ല: നെടുമ്പ്രം മണിപ്പുഴ പടിഞ്ഞാറേക്കുറ്റ് വീട്ടിൽ പി.റ്റി. സുരേഷ് കുമാർ(56) കൊവിഡ് ബാധിച്ച് മരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രജനി.