പത്തനംതിട്ട: ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ഹയർ സെക്കൻഡറി ഹിന്ദി സബ്ജക്ട് കൗൺസിൽ ദേശീയ വെബിനാർ നടത്തി. ഹിന്ദി സാഹിത്യകാരൻ അരുൺ കുമാർ സിൻഹ ഉദ്ഘാടനം ചെയ്തു. ദില്ലി വിവേകാനന്ദാ കോളേജിലെ അസി.പ്രൊഫ. ഡോ. സരോജ് കുമാരി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ഡോ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. മുകേഷ് മിറോഠാ, ഡോ. സ്‌നേഹാ ലോഗി എന്നിവർ പങ്കെടുത്തു. ഡോ. പി എൻ രാജേഷ്‌കുമാർ, സജയൻ ഓമല്ലൂർ , അയിരൂർ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.