തിരുവല്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടപ്ര, പരുമല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കടപ്ര പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. കോൺഗ്രസ് തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. കടപ്ര മണ്ഡലം പ്രസിഡന്റ് പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പരുമല മണ്ഡലം പ്രസിഡന്റ് ശിവദാസ് യു.പണിക്കർ,റെജി എബ്രഹാം, ജോസ് വി. ചെറി,സൂസമ്മ പൗലോസ്,സുരേഷ് തോമസ്,മോഹൻ തൈക്കടവിൽ, പീതാംബരദാസ്, ജെസി മോഹൻ എന്നിവർ പ്രസംഗിച്ചു.