തിരുവല്ല: കൊവിഡ് കാലയളവിൽ ഓൺലൈൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപഭോഗത്തിൽ വർദ്ധനയുണ്ടായ സാഹചര്യത്തിൽ എൻജിനീയറിംഗ്, മാർക്കറ്റിംഗ് ബിരുദധാരികൾക്ക് ഉണ്ടാകാവുന്ന തൊഴിൽ സാദ്ധ്യതകൾ കണക്കിലെടുത്ത് ബി.ടെക്, എം.ടെക്, എം.ബി.എ പഠനം പൂർത്തിയാക്കിയവർക്ക് ബി.എസ്.എൻ.എൽ മൂന്ന് മാസത്തേക്കുള്ള സൗജന്യ പരിശീലന പദ്ധതി ഒരുക്കുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയും ഉപഭോക്തൃ പരിപാലനവും മാർക്കറ്റിംഗ്‌ എന്നിവയുടെ പ്രവൃത്തി പരിചയത്തിന് മൂന്ന് മാസമാണ് പരിശീലനം. സർട്ടിഫിക്കറ്റും ലഭ്യമാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ അപേക്ഷിക്കാം. അപേക്ഷകൾ www.kerala.bsnl.co.in സമർപ്പിക്കാം. ഫോൺ: 9495535200.