പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി . കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. അനിൽ അദ്ധ്യക്ഷത വഹിച്ചു .ഡി.സി.സി ജനറൽ സെക്രട്ടറി വി.സി ഗോപിനാഥപിള്ള. പ്രമോദ് താന്നിമൂട്ടിൽ, ബിജിലാൽ, സണ്ണി, ദിലീപ്കുമാർ മീരാൻ വടക്കുപുറം തുടങ്ങിയവർ സംസാരിച്ചു