പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ പൂർത്തീകരിച്ച ആദ്യത്തെ കിഫ്ബി പദ്ധതിയായ മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡിന്റെ പുനരുദ്ധാരണം മികച്ച രീതിയിൽ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണ്ണാറക്കുളഞ്ഞി - കോഴഞ്ചേരി പാതയുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാല് വർഷത്തിനിടയിൽ ആറന്മുള മണ്ഡലത്തിൽ വിവിധ വികസന പ്രവർത്തനങ്ങളാണ് നടന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.

വീണാ ജോർജ് എംഎൽഎ, അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ കമ്മിറ്റി അംഗം വത്സമ്മ മാത്യു, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ ഷീന രാജൻ, നിരത്ത് ഉപ വിഭാഗം എ.എക്‌സ്.ഇ എസ്. റസീന തുടങ്ങിയവർ പങ്കെടുത്തു.
ആറന്മുള നിയോജക മണ്ഡലത്തിലെ കോഴഞ്ചേരി പഴയ തെരുവിൽ നിന്നും ആരംഭിച്ച് മഠത്തുംപടി, നാരങ്ങാനം, കടമ്മനിട്ട വഴി കോന്നി നിയോജക മണ്ഡലത്തിൽ എത്തിച്ചേരുന്നതാണ് റോഡ്.

---------------------

നിർമ്മാണ ചെലവ് - 23.46 കോടി രൂ

നീളം - 15.4 കിലോമീറ്റർ

വീതി - 7 ഏഴ് മീറ്റർ