18-vss
വിഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനത്തിൽ സെക്രട്ടറി മനു കൃഷ്ണൻ പുഷ്പാർച്ചന നടത്തുന്നു.

ചെങ്ങന്നൂർ: വി.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു.ജില്ലാ സെക്രട്ടറി ടി.കെ മഹാദേവൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.സി കൃഷ്ണൻ കൂട്ടി അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ സെക്രട്ടറി മനു കൃഷ്ണൻ,അശോക് രാജ്,അനിൽകുമാർ, അശോകൻ പി.എ,വിജയൻ,കുമാരസ്വാമി,അമ്പി,തുടങ്ങിയവർ പങ്കെടുത്തു.