പന്തളം :തുമ്പമൺ സി.എച്ച്.സി യെ ബ്ലോക്കു തല കുടുംബ ആരോഗ്യ കേന്ദ്രമായി സർക്കാർ ഉത്തരവായതായി ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. ഇതിനായി ഗവൺമെന്റ് 37 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ തുമ്പമൺ സി.എച്ച് സി യിൽ വൻ വികസനമാണ് വരാൻ പോകുന്നത്. രോഗി സൗഹൃദ സൗകര്യങ്ങൾ ഒരുക്കാനാണ് 37 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.ചികിത്സ തേടി എത്തുന്നവർക്ക് ഇരിപ്പിടം,കുടിവെള്ളം,അനുബന്ധ മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതാണ്.നാഷണൽ ഹെൽത്ത് മിഷനാണ് നിർവഹണ ചുമതല.നേരത്തെ തന്നെ എം.എൽ.എ ഫണ്ട് 25 ലക്ഷം രൂപാ ഉപയോഗിച്ച് ഒരു കെട്ടിടം നിർമ്മിച്ചിരുന്നു.പുതിയ വികസനം വരുന്നതോടെ ആരോഗ്യരംഗത്ത് തുമ്പമണിൽ വലിയ മാറ്റമാണുണ്ടാകുന്നതെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.