ചെങ്ങന്നൂർ: ബി.എം.എസ് വിവിധ സ്ഥലങ്ങളിൽ വിശ്വകർമ്മജയന്തിയും തൊഴിലാളി ദിനവും ആചരിച്ചു. ചെങ്ങന്നൂർ മേഖലയിലെ സമ്മേളനങ്ങൾ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടനാട്ടിൽ സംസ്ഥാന സെക്രട്ടറി സി.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ പ്രസിഡന്റ് പി.കെ സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.ഗാർഹിക തൊഴിലാളി സംഘ് സംസ്ഥാന സെക്രട്ടറി വനജ രതീഷ് ബാബു, ആർ.എസ്.എസ് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് അഖിൽ ചന്ദ്രൻ,മേഖല പ്രസിഡന്റ് മനോജ് വൈഖരി,ട്രഷറർ സിജു ജോൺ, മുനിസിപ്പൽ സെക്രട്ടറി സന്തോഷ് കുമാർ,യൂണിറ്റ് സെക്രട്ടറി സി.ആർ രഘുനാഥൻ എന്നിവർ പ്രസംഗിച്ചു.തിരുവൻവണ്ടൂർ, കാരയ്ക്കാട് എന്നിവിടങ്ങളിൽ സംസ്ഥാന സമിതി അംഗം സദാശിവൻപിള്ള,കൊഴുവല്ലൂർ മേഖല സെക്രട്ടറി ഡി.അജിത്കുമാർ എന്നിവർ സമ്മേളനം ഉദ്ഘാടനം ചെയ്തു.