18-ashokan-kulanada
നരേന്ദ്രമോദിജിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ചു നടന്നു വരുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ 70പേർക്കു ചികിത്സാ സഹായവും, രക്ത ദാനവും, പച്ചക്കറി കിറ്റുകളുടെയും, വൃക്ഷ തൈകളുടെയും വിതരണവും തിരുവല്ലയിൽ നടന്ന ജില്ലാതല ഉത്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ്ശ്രീ അശോകൻ കുളനട നിർവഹിക്കുന്നു

പത്തനംതിട്ട : നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ചു നടന്നു വരുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ 70പേർക്കു ചികിത്സാ സഹായവും, രക്ത ദാനവും, പച്ചക്കറി കിറ്റുകളുടെയും, വൃക്ഷ തൈകളുടെയും വിതരണവും നടത്തി. തിരുവല്ലയിൽ നടന്ന ജില്ലാതല ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ്ശ്രീ അശോകൻ കുളനട നിർവഹിച്ചു. യുവമോർച്ചയുടെ നേതൃത്വത്തിൽ നടന്ന രക്ത ദാനത്തിന്റെ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴയും,പച്ചക്കറി കിറ്റുകളുടെ ഉദ്ഘാടനം സംസ്ഥാന സമിതിഅംഗം ജി.നരേഷ്,വൃക്ഷ തൈകളുടെ വിതരണം തിരുവല്ല മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ എന്നിവരും നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റും സേവാ സപ്താഹ് ജില്ലാ കൺവീനറും ആയ പി.ആർ.ഷാജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സേവാസപ്താഹം കോർഡിനേറ്റർ വിനോദ് തിരുമൂലപുരം,സംസ്ഥാന സമിതിഅംഗം മണി എസ് തിരുവല്ല, ന്യൂനപക്ഷ മോർച്ചജില്ലാ പ്രസിഡന്റ് ടിറ്റു തോമസ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ്, ജനറൽ സെക്രട്ടറി ആർ.നിധീഷ്, ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മാരായ ജയൻ ജനാർദ്ദനൻ, അനീഷ് വർക്കി,യുവമോർച്ച ജില്ലാ സെക്രട്ടറി ശരത് പന്തളം എന്നിവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും സേവാ സപ്താഹിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ,സേവനപ്രവർത്തനങ്ങൾ,വൃക്ഷത്തൈ നടീൽ ആരോഗ്യപ്രവർത്തകരെ ആദരിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തിയതായും വരും ദിവസങ്ങളിൽ വാർഡ് തലത്തിൽ കൂടുതൽ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അറിയിച്ചു.