അടൂർ: അടൂർ മണ്ഡലത്തിൽ കിഫ്ബി പദ്ധതി വഴി നിർമ്മാണം ആരംഭിച്ച 15 പദ്ധതികളുടെ നിർമ്മാണ പുരോഗതി ഇന്നലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒാൺലൈൻ വീഡിയോ കോൺഫ്രൻസ് വഴി വിലയിരുത്തി. ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കിഫ്ബി സി ഇ ഒ ഡോ. കെ എൻ എബ്രഹാം , കിഫ്ബി ജനറൽ മാനേജർമാരായ ഷൈല പി എ, സുനിൽകുമാർ കേരള റോഡ് ഫ്രണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ബിജു ജേക്കബ്, പത്തനംതിട്ട ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബിനു,കിഡ്കോ ഡയറക്ടർ രാജേഷ്, കൈറ്റ് ചുമതലക്കാരനായിട്ടുള്ള നാരായണസ്വാമി, കൃഷ്ണകുമാർ വാപ്കോസ് ചുമതലക്കാരനായ ബിജു പ്രകാശ് ,പ്രോജക്ട് ഡയറക്ടർ എസ്. ആരതി എന്നിവർ പങ്കെടുത്തു.