അടൂർ: ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികത്തിന്റെ അടൂരിലെ ആഘോഷം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹോളിക്രോസ് ഹോസ്പിറ്റലിന് സമീപമുള്ള സെന്റ് ജോൺ ഓഫ് ഗോഡ് അഗഥി മന്ദിരത്തിൽ ആഘോഷിച്ചു.മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ടിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ചും അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകിയുമാണ് ആഘോഷിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു, ബാബു ദിവാകരൻ, എസ്.ബിനു, ആനന്ദപ്പള്ളി സുരേന്ദ്രൻ,അഡ്വ.ബിജു വർഗീസ്, അഗതി മന്ദിരം മദർ സുപ്പീരിയർ സിസ്റ്റർ റോസി,മണ്ണടി പരമേശ്വരൻ, ഉമ്മൻ തോമസ്, സി.ടി കോശി,ഗോപു കരുവാറ്റ, സൂസി ജോസഫ്, കെ.പി ആനന്ദൻ, മധുസൂദനൻ നായർ, ജി.റോബർട്ട്‌, മാത്യു തോണ്ടലിൽ, എബി തോമസ്, രാജേഷ് ബി,ബിബി ബെഞ്ചമിൻ, റോബിൻ ജോർജ്, ടോം തോട്ടത്തിൽ, അനൂപ് കരുവാറ്റ,വി വി വർഗീസ് എന്നിവർ നേതൃത്വം നൽകി.