പത്തനംതിട്ട : അഖില കേരള വിശ്വകർമ്മ മഹാസഭാ മുത്തൂർ 99-ാം ശാഖാ മന്ദിരത്തിൽ കൊവിഡ് 19 നിയമപ്രകാരം വിശ്വകർമ്മ ദിനാഘോഷം പ്രസിഡന്റ് എ.ആർ.രാമകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.സെപ്തംബർ 17വിശ്വകർമ്മദിനം നിയന്ത്രിത അവധിയിൽ നിന്ന് പൂർണ അവധിയായി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. എൻ.വിജയകുമാർ,മനോജ് കുമാർ കെ.ഒ.,സുഭാഷ് കുമാർ,പി.എസ്.അശോക് കുമാർ. ഗണേഷ് കുമാർ, ഹരി, കെ. ആർ. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.