അടൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70 പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി ദേശവ്യാപകമായി നടത്തുന്ന സേവാസപ്താഹിന്റെ ഭാഗമായി യുവമോർച്ച അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറന്നാൾ ദിനത്തിൽ നടത്തിയ രക്തദാനം നടത്തി.മണ്ഡലതല ഉദ്ഘാടനം അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം ഉദ്ഘാടനം ചെയ്തു. യുവമോർച്ച അടൂർ മണ്ഡലം പ്രസിഡന്റെ അനന്ദു പി.കുറുപ്പ് യുവമോർച്ച അടൂർ മുൻസിപ്പൽ ജനറൽ സെക്രട്ടറി വിനീത് കൈലാസം യുവമോർച്ച ഏഴംകുളം പഞ്ചായത്തെ പ്രസിഡന്റ് ശരത് ഏഴംകുളം എന്നിവർ രക്തം ദാനം ചെയ്തു.ലൈഫ് ലൈൻ ഹോസ്പിറ്റൽ പി.ആർ.ഒ ശ്രീകുമാർ ബ്ലഡ് ബാങ്ക് ഇൻചാർജ്ജ് ഗോപി മോഹൻ,സേതുമാധവൻ,രഞ്ജിത എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു.