തിരുവല്ല: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശത്തിന്റെ സുവർണ ജൂബിലി ആഘോഷം കോൺഗ്രസ് കടപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി.തിരുവല്ല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റെജി എബ്രഹാം,സൂസമ്മ പൗലോസ്, ജോസ് വി.ചെറി,വി.കെ.മധു,അംബോറ്റി ചിറയിൽ, പീതാംബരദാസ്,പി.കെ.പ്രഹ്ളാദൻ, ജെസി മോഹൻ,ജിവിന് പുളിമ്പള്ളി,സോണി, ബാബു എന്നിവർ പ്രസംഗിച്ചു.