തിരുവല്ല: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭാ സാമാജികനായതിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ലൈവ് ഷോ കോൺഗ്രസ് തിരുവല്ല ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുത്തൂർ ആൽത്തറ ജംഗ്ഷനിൽ നടത്തി. പൊതുയോഗം കെ.പി.സി.സി സാംസ്കാര സാഹിതിയുടെ ജില്ലാ ചെയർമാൻ അഡ്വ.രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി എം.മാത്യു അദ്ധ്യക്ഷത വഹിച്ചു.മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ശോഭ വിനു,രാജേഷ് മലയിൽ,നെബു കോട്ടക്കൽ,സി.സി ശാമുവൽ,എ.ജി ജയദേവൻ,രാജപ്പൻ ഇത്തിട്ട, സുശീലൻ,അലിക്കുഞ്ഞ്,രമേശ് കുമാർ, കെ.ബി.സലിം,ലൗൽ കുമാർ,രഘുരാജ്, വിനോദ് മമ്പലത്ത്,ഷാജി ഇടത്തിട്ട,റോയി തൂമ്പുങ്കൽ,ഷാജി ടി.ഡി, ആർ.സോമൻ, ബ്ലെസൻ, അമീർ ഷാ എന്നിവർ പങ്കെടുത്തു.