വള്ളിക്കോട് : സർവീസ് സഹകരണ ബാങ്കിൽ അംഗങ്ങളുടെ കുട്ടികൾക്ക് നൽകുന്ന സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു, ഡിഗ്രി, പി.ജി.തലത്തിലുള്ള വിദ്യാർത്ഥികളിൽ ഉന്നത വിജയം നേടിയവർക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. അപേക്ഷകൾ നിശ്ചിത ഫാറത്തിൽ 30ന് വൈകിട്ട് 5ന് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ ലഭിക്കണമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.