19-a-sureshkumar
ഉമ്മൻചാണ്ടി നിയമ സഭാംഗമായി 50 വർഷം പൂർത്തികരിച്ച ദിവസം 5 കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ നൽകി ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ഉമ്മൻചാണ്ടി നിയമ സഭാംഗമായി 50 വർഷം പൂർത്തികരിച്ച ദിവസം അഞ്ച് കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ നൽകി ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ മാതൃകയായി.സാധുക്കൾക്കായി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഉമ്മൻ ചാണ്ടിക്ക് നൽകുന്ന ഏറ്റവും വലിയ ആദരവായതിനാലാണ് കാരുണ്യ സ്പർശം എന്ന പദ്ധതി പ്രകാരം ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കോൺഗ്രസ് വാർഡ് പ്രസിഡന്റ് ശിവശങ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാദ്ധ്യക്ഷ അഡ്വ.ഗീതാ സുരേഷ്,ജോസ് സി.ഫിലിപ്പ് ,രഘു രാജൻ നായർ എന്നിവർ പ്രസംഗിച്ചു