dharna
കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധയോഗം കെ.പി.സി.സി നിർവ്വാഹക സമിതിയംഗം അഡ്വ.ജയവർമ്മ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസിനെതിരെയുള്ള പൊലീസ് അതിക്രമത്തിൽ കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.ജയവർമ്മ ഉദ്ഘാടനം ചെയ്തു.പ്രവാസി ജനതാ ജില്ലാ പ്രസിഡന്റ് ജോസ് തോമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയംഗം റോയി ചാണ്ടപ്പിള്ള, യൂത്ത്ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടറി വി.ആർ.രാജേഷ്,പ്രവാസി ജനത സെക്രട്ടറി ബിജു കോശി, വൈസ് പ്രസിഡന്റ് ടി.പി.ഫിലിപ്പ്,ജേക്കബ് മാത്യു,വിനയൻ കവിയൂർ,അനു,ഡെയ്‌സി ബാബു,ബെർസിലി എന്നിവർ പ്രസംഗിച്ചു.