പന്തളം: പന്തളത്തു നിന്നും കോന്നി സർക്കാർ മെഡിക്കൽ കോളേജിലേക്ക് കെ.എസ് ആർ.ടി.സി.ബസ് സർവീസ് ഉടൻ ആരംഭിക്കണമെന്ന് എൻ.സി.പി.അടൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്.സാബുഖാൻ അദ്ധ്യക്ഷത വഹിച്ചു. അടൂർ നരേന്ദ്രൻ, വർഗീസ് മാത്യു.രാജു പി, യോഹന്നാൻ,വിജയകുമാർ,ചാക്കോ മത്തായി,രാജൻ അനശ്വര,കെ.ആർ.ചന്ദ്രമോഹൻ,സൽമാൻ മുഹമ്മദ്,റിനു റെജി തുടങ്ങിയവർ സംസാരിച്ചു.