തിരുവല്ല : മാർത്തോമ്മ കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ കൊമേഴ്‌സ് വിദ്ധ്യാർത്ഥികൾക്കായി കരിയർ കൗൺസലിംഗ് സെഷൻ ആരംഭിച്ചു.ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, ബാങ്ക് മാനേജർ, കമ്പനി സെക്രട്ടറി, തുടങ്ങിയ മേഖലകളിൽ നിന്നുള്ള വ്യക്തികളുമായി വിദ്ധ്യാർത്ഥികൾക്ക് സംവദിക്കാൻ അവസരം ഒരുക്കുന്നതിനാണ് കരിയർ കൗൺസലിംഗ് സെക്ഷൻ നടത്തുന്നത്.കരിയർ കൗൺസലിംഗ് സെഷൻ കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു ഉദ്ഘാടനം ചെയ്തു.ആദ്യ ദിനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ് കോഴ്‌സിന്റെ സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ഹരികൃഷ്ണൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. കോമേഴ്‌സ് വിഭാഗം അദ്ധ്യക്ഷൻ ലെഫ്റ്റെനന്റ്. റെയിസൻ സാം രാജു ,പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ.നിജിൻ കെ മാത്യു,മിസ്.ശ്രുതി രാജ്,ഗായത്രി എസ്.നായർ എന്നിവർ പ്രസംഗിച്ചു.