കോന്നി: പൂവൻപാറ ഏലിയാരക്കൽ തോട്ടിൽ പഴുത്തു ജീർണിച്ച മീൻവ്യാപകമായി ഒഴുക്കിവിടുന്നതായി നാട്ടുകാരുടെ പരാതി.കൊവിഡിനിടയിലുള്ള ഇത്തരം രീതികൾ പ്രദേശവാസികളെ കൂടുതൽ ഭീതിയിലാക്കിയിരിക്കുകയാണ്. കുളിക്കാനും നനക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി പ്രദേശവാസികൾ ഉപയോഗിക്കുന്ന തോടാണ് മലിനമാക്കുന്നത്. ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.