പത്തനംതിട്ട : നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികളുടെ ആറുമാസത്തെ ശമ്പളം പിടിക്കാനുള്ള നടപടിയിൽ കേരള മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി)
പ്രതിഷേധസമരം നടത്തി. ഡി.എ കുടിശിക വിതരണം ചെയ്യുക,സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സജി കെ.സൈമൺ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി ടി.കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.കെ.എം.സി.എ ജില്ലാപ്രസിഡന്റ് ബിനു ജോർജ് മുഖ്യപ്രഭാഷണം നടത്തി.നഗരസഭാ കൗൺസിലർ സസ്യ സജീവ് ,സംഘടന നേതാക്കളായ കെ ഫാത്തിമ,എം കമലമ്മ ,കെ ബാലൻ,ടി.മുരുകൻ എന്നിവർ സംസാരിച്ചു