ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ തുച്ഛമായ ശമ്പളത്തിൽ നിന്നും വീണ്ടും ആറുമാസത്തേക്ക് 30ശതമാനം കുറവ് ചെയ്യുന്നതിനെതിരെ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് എംപ്ലോയീസ് സംഘം (ബി.എം.എസ്.)ചെങ്ങന്നൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ബി.എം.എസ് ആലപ്പുഴ ജില്ലാ ജോയിൻ സെക്രട്ടറി എൻ.ദേവദാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുതു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ കെ.സദാശിവൻ പിള്ള, യൂണിറ്റ് പ്രസിഡന്റ് എൻ.മനോജ് കുമാർ,സെക്രട്ടറി എൻ.ജെ സിജുമോൻ, കെ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.