പത്തനംതിട്ട : മന്ത്രി ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ (യു.ഡി.എഫ്.) എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തിയ സമരം ജില്ലയിൽ സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മധു ചെമ്പുകുഴിയുടെ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് മുളവന രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ശാന്തിജൻ ചൂരക്കുന്നേൽ,വൈസ് പ്രസിഡന്റ് ഗോപകുമാർ മുഞ്ഞനാട്ട്, ട്രഷറാർ ഷാജി മാമ്മൂട്ടിൽ, പ്രകാശ് കല്ലൂപ്പാറ,ബൻസൺ കുളനട,ബിജി ടി.ജോർജ്ജ്, രാഹുൽ ആർ രാജ്,ജിജു വാലുമണ്ണിൽ,നിതിൻ അപ്പക്കോട്ടുമുറിയിൽ, ഷിജു ചിറപുരയിടം, അജിത് തട്ടാൻപറമ്പിൽ എന്നിവർ സംസാരിച്ചു.