മല്ലപ്പള്ളി: മല്ലപ്പള്ളി തിരുവല്ലറോഡിൽ മടുക്കോലി ജംഗ്ഷനിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് ഹാബേൽ ഫൗണ്ടേഷൻയോഗം ആവശ്യപ്പെട്ടു.മല്ലപ്പള്ളി നിന്നും പായിപ്പാട്- കല്ലൂപ്പാറ വഴി തിരുവല്ലയ്ക്ക് തിരിയുന്ന പ്രധാന ജംഗ്ഷനാണിത്. മൂശാരിക്കവലയിൽനിന്നുള്ള കുത്ത് ഇറക്കവും വാഹനങ്ങളുടെ അമിതവേഗം തുടർച്ചയായുള്ള അപകടങ്ങൾക്ക് ഇവിടെ വഴിവയ്ക്കുന്നു. ജംഗ്ഷനിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.ചെയർമാൻഡോ. ശാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.പിജോൺയോഗം ഉദ്ഘാടനം ചെയ്തു.രാജു തിരുവല്ല,ജോസഫ് ചാക്കോ,റോയ് വർഗീസ് ,ജോസഫ് പള്ളത്തുച്ചിറ, എൻ.ബിജോൺ എന്നിവർ പ്രസംഗിച്ചു.