തിരുവല്ല: കഴിഞ്ഞ നാലു മാസം മുൻപ് നിറുത്തലാക്കിയ പാചക വാതക സബ്‌സിഡി ഒക്ടോബർ മാസം മുതൽ പുന:സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് എൻ.ഡി.എ സംസ്ഥാന നിർവാഹ സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു. സബ്സിഡി ഒഴിവാക്കിയതിലൂടെ കേന്ദ്ര സർക്കാരിന് അധികമായി ലഭിച്ച 20000 കോടി രൂപ രാജ്യത്തെ 26 കോടി പാചക വാതക ഉപഭോക്തക്കളുടെ ക്ഷേമത്തിനായി വിനയോഗിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് തുടർന്ന് ആവശ്യപ്പെട്ടു.