19-prakanam
ചെന്നീർക്കര ഗ്രാമപഞ്ചായത്തിൽ പ്രക്കാനം ഇടനാട് രണ്ടാം വാർഡിൽ ആത്രപ്പാട്ട്-ഞെട്ടിൻച്ചിറ-കാളിഘട്ട് രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രസിഡന്റ് കലാഅജിത്ത് ഉദ്ഘാടനം ചെയ്യുന്നു. മുൻ വാർഡ് മെമ്പർ കെ.കെ.ശശി, ശ്രീലതശശി, രാധാമണി സുധാകരൻ, കെ.ശിവരാമൻ എന്നിവർ സമീപം.

പ്രക്കാനം : ചെന്നീർക്കര-പ്രക്കാനം ഇടനാട് രണ്ടാം വാർഡിലെ ആത്രപ്പാട്ട്- ഞെട്ടൻച്ചിറ-കാളിഘട്ട് പ്രദേശങ്ങളിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. ചെന്നീർക്കര പഞ്ചായത്തിൽ ഏറ്റവും ഉയർന്ന പ്രദേശമായ ഇടനാട് രണ്ടാംവാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. 150 ലധികം കുടുംബങ്ങൾക്ക് ഇത് പ്രയോജനം ചെയ്യും.ജനകീയകമ്മിറ്റി കിണറിനായി സ്ഥലം വാങ്ങുകയും ടാങ്ക് നിർമ്മിക്കുന്നതിന് സൗജന്യമായി സ്ഥലം രണ്ടു വ്യക്തികൾ നല്കുകയുമാണ് ഉണ്ടായത്. 40 ലക്ഷം രൂപ ചെലവഴിച്ച ഈ പദ്ധതി മുൻ മെമ്പർ കെ.കെ.ശശിയുടെ ശ്രമഫലമായാണ് നടപ്പിലായത്. പദ്ധതി ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് ഉദ്ഘാടനം ചെയ്തു.രണ്ടാം വാർഡ് മെമ്പർ ശ്രീലത ശശി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സാറ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധാമണി സുധാകരൻ,കേരള വാട്ടർ അതോറിറ്റി പത്തനംതിട്ട എക്‌സിക്യൂട്ട് എൻജിനിയർ ജെ.ഹരികുമാർ, മുൻ മെമ്പർ കെ.കെ. ശശി, ഡെന്നി ദാനിയേൽ, കെ.ശിവരാമൻ, ക്ലെയിറ്റസ് എൻ.ജി., സി.കെ.മഹേഷ്, ശ്രീദേവി ആത്രപ്പാട്ട്, ഓമന തമ്പി എന്നിവർ പ്രസംഗിച്ചു.