പത്തനംതിട്ട : ഉമ്മൻചാണ്ടിയുടെ നിയമസഭാ സമാജികത്യത്തിന്റെ അതുല്യമായ അമ്പതാണ്ട് ആഘോഷങ്ങളുടെ ഭാഗമായി കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാക്കാംകുന്ന് എം.ജി.എം ശാന്തി സദനത്തിലെ മാതാപിതാക്കളോടൊപ്പം ആഘോഷിച്ചു.ജില്ലാ പ്രസിഡന്റ് അൻസാർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ് , കെ.പി.സി.സി സെക്രട്ടറി അനീഷ് വി.ആർ സോജി,അലൻ ജയോ മൈക്കിൾ, എം എം പി ഹസ്സൻ,റജോ തോപ്പിൽ, എന്നിവർ സംസാരിച്ചു