തിരുവല്ല: കെ.പി.സിസി സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനും അഡ്വ.എൻ. ഷൈലാജിനും യു.ഡി.എഫ് കടപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ജന്മനാട്ടിൽ സ്വീകരണം നൽകും. കടപ്ര ആൻസ് കൺവെൻഷൻ സെന്ററിൽ നാളെ വൈകിട്ട് 4.30 ന് നടക്കുന്ന സ്വീകരണ സമ്മേളനം രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ ഉദ്‌ഘാടനം ചെയ്യും.യു.ഡി.എഫ് കടപ്ര മണ്ഡലം ചെയർമാൻ പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിക്കും.