19-sob-raveendran
രവീന്ദ്രൻ

ചെങ്ങന്നൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു. പുലിയൂർ പത്താം വാർഡിൽ തോനയ്ക്കാട് ഏയ്ഞ്ചൽ ഹോം ഷീജാ ഭവനിൽ ടി.വി.ജോർജുകുട്ടി ( വിമുക്തഭടൻ - 75), വല്ലന ശബരി മാംന്തടം ബിന്ദുവിലാസം വീട്ടിൽ രവീന്ദ്രൻ (70) എന്നിവരാണ് മരിച്ചത്.

ജോർജുകുട്ടി കഴിഞ്ഞ 3 ന് ആണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് പ്രവേശിച്ചത്.

അന്നു നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നു കണ്ടെത്തി.വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഭാര്യ ഏലിയാമ്മയ്ക്കും പോസിറ്റീവായിരുന്നു. ഇവരുടെ രോഗം ഭേദമായി. മക്കൾ: ഷീജ, ഷീന, ഷിജു. മരുമക്കൾ: ഷാജി, ഷാജി, ടീറ്റ. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് തോനയ്ക്കാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ.

രവീന്ദ്രൻ ചെങ്ങന്നൂർ ടൗണിൽ പഞ്ചർ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പനിയുണ്ടായിരുന്നു. മരണത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്. മക്കൾ :ബിന്ദു, ബിനു, ബീന. മരുമക്കൾ :മോഹനൻ (ചിറ്റാർ ), സുഭാഷ് ചരുവിൽ (മെർലിൻ ട്രാവെൽസ് ), സജിനിബിനു.