പ്രമാടം : എസ്.എൻ.ഡി.പി യോഗം 361 പ്രമാടം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നാളെ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിക്കും. രാവിലെ ആറിന് ഗുരുപൂജ, എട്ടിന് ഭാഗവതപാരായണം, ഉപവാസം, ഉച്ചയ്ക്ക് 2.45 ന് സമൂഹ പ്രാർത്ഥന, തുടർന്ന് പ്രസാദ വിതരണം, വൈകിട്ട് 6.30 ന് വിശേഷാൽ ദീപരാധന, പൂജകൾ തുടങ്ങിയ ഉണ്ടായിരിക്കും. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുന്നതെന്നും പായസ പ്രസാദം സ്വീകരിക്കാൻ എത്തുന്നവർ പാത്രം കൊണ്ടുവരണമെന്നും സെക്രട്ടറി എം.ടി. സജി അറിയിച്ചു.