പന്തളം: ആംബുലൻസിൽ കൊവിഡ് ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അംബുലൻസ് ഡ്രൈവർ കീരിക്കാട് പനയ്ക്കചിറയിൽ നൗഫലിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ ദിവസം ജില്ലാ കോടതിയിൽ വീഡിയോ കോൺഫ്രൻസിലൂടെയാണ് പ്രതിയെ ഹാജരാക്കിയത്.20 വരെയാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ.അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെയും പന്തളം സി.ഐ.എസ് ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.