പത്തനംതിട്ട : വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി ഈസ്റ്റ് 113ാം ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു. പ്രസിഡന്റ് മനോജ് കോഴഞ്ചേരി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശാഖാ സെക്രട്ടറി രമണി പരമേശ്വരൻ, താലൂക്ക് വൈസ് പ്രസിഡന്റ് അനീഷ് കുമാർ, വൈ.എഫ്. താലൂക്ക് പ്രസിഡന്റ് അനൂപ് കുമാർ, ശാഖാ വൈസ് പ്രസിഡന്റ് ഓമന സുഗതൻ, ട്രഷറാർ സുധ ശ്രീധരൻ,എം.സ്. ജില്ലാ ട്രഷറാർ ഉഷ ശശി, അംഗങ്ങളായ രതീഷ് കുമാർ, വിജു കെ.ടി., സാവിത്രി സി.കെ.,സുശീല ശിവൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.പരമ്പരാഗത തൊഴിൽ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുക, സർക്കാർ അർദ്ധ സർക്കാർ, ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ എന്നിവയിൽ പരമ്പരാഗത വിശ്വകർമ്മജരെ നിയമിക്കുക, സ്വന്തമായി വീടും, ഭൂമിയുമില്ലാത്ത വിശ്വകർമ്മജർക്ക് വീടും ഭൂമിയും അനുവദിച്ചു നൽകുന്ന എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് വൈകിട്ട് 6 മുതൽ 7.30 വരെ എല്ലാ വിശ്വകർമ്മ വീടുകളിലും വിശ്വകർമ്മ നാമജപവും, നാമാർച്ചനയും നടത്തി.