കൊടുമൺ : കൊവിഡ് മൂലം ഓഫീസ് പ്രവർത്തനത്തിൽ തടസപ്പെട്ടിതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടുമൺ പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും വാർഡ് മാറ്റത്തിനും തിരുത്തലിനും ഓൺലൈനിൽ അപേക്ഷ നൽകിയവരിൽ ഹിയറിംഗിന് ഹാജരാകാൻ സാധിക്കാത്തവർ, മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടുത്തി സ്വയം ഒപ്പ് രേഖപ്പെടുത്തിയ ഫോറം 4 ഉം താമസം, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെയും, ഇലക്ഷൻ ഐഡിന്റിറ്റി കാർഡ് ഉള്ളവർ പകർപ്പ് സഹിതം 23ന് വൈകിട്ട് 5ന് മുമ്പായി പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസിൽ നൽകുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.