ചെങ്ങന്നൂർ: ആലപ്പുഴ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾക്ക് നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രവർത്തകർ എം.സി റോഡ് ഉപരോധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി രമേശ് പേരിശേരി,അനീഷ് മുളക്കുഴ,രാജേഷ് ഗ്രാമം, കെ.സത്യപാലൻ, വി.ബിനുരാജ്,ശ്രീജ പത്മകുമാർ,ശ്രീനാഥ് പ്രസന്നൻ, കെ.സേനൻ എന്നിവർ പ്രസംഗിച്ചു.