പത്തനംതിട്ട : കൊവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ കർഷകരെ നന്നാക്കാനാണെന്ന വ്യാജേന നടപ്പിലാക്കുന്ന നിയമങ്ങൾ വ്യവസായികൾക്കും, വൻ കച്ചവടക്കാർക്കും, കമ്മീഷൻ ഏജന്റൻമാർക്കും കർഷകരെ ചൂഷണം ചെയ്യാനും അവരെ അടിമകളാക്കാനുള്ളതാണെന്നും ആരോപിച്ച് കർഷക വിരുദ്ധ നിയമം കത്തിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് കോശി ഉദ്ഘാടനം ചെയ്തു.അഖിലേന്ത്യാ കർഷക കോൺഗ്രസ് (കിസാൻ കോൺഗ്രസ്) ജില്ലാ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മലയാലപ്പുഴ വിശ്വംഭരൻ,ജില്ലാ വൈസ് പ്രസിഡന്റ് വി.എം. ചെറിയാൻ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ഷാനവാസ്, പെരിങ്ങമല, ജോസ് ഇല്ലിരിക്കൽ,കെ.വി.രാജൻ സെക്രട്ടറിമാരായ സജു മാത്യു,യൂജ പന്തളം, മണ്ണിൽ രാഘവൻ,നജീർ പന്തളം,അനില ഫ്രാൻസിസ്, രഞ്ജൻ പുത്ത പുരയക്കൽ, ഗോപകുമാർ, ശിവപ്രസാദ്, ജോജി ഇടക്കുന്നിൽ, സിബി നിറംപ്ലാക്കൽ, ട്രഷറാർ വി. രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അർപ്പിച്ചു.