20-abvp
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിചാരണ നേരിടുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവല്ല മിനി സിവിൽ സ്റ്റേഷനിലേക്ക് എബിവിപി നടത്തിയ മാർച്ച്‌

തിരുവല്ല : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിചാരണ നേരിടുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല മിനി സിവിൽ സ്റ്റേഷനിലേക്ക് എ.ബി.വി.പിമാർച്ച് നടത്തി. എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോമുഖം മാർച്ച് ഉദ്ഘാടനം ചെയ്തു.കെ.ടി ജലീൽ രാജി വെക്കാത്ത പക്ഷം സമരങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.എ.ബി.വി.പി സംസ്ഥാന പ്രവർത്തക സമിതിയംഗം അഖിൽ ഹരിപ്പാട്, ജില്ലാ പ്രസിഡന്റ് ഗോകുൽ പ്രസാദ്,ജില്ലാ സെക്രട്ടറി സന്ദീപ്. എസ്,സംസ്ഥാന സമിതിയംഗം സുമേഷ്.എസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അജിൻ വെൺപാല,രാഖി രാജേന്ദ്രൻ,നഗർ ഭാരവാഹികളായ ഗോകുൽ,രാജീവ്, വിഷ്ണു ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി.