കുളനട: കോൺഗ്രസ് കുളനട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്റെ 50 വർഷങ്ങൾ ആഘോഷിച്ചു. ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് പ്‌ളക്കാർഡുകളും ഉമ്മൻചാണ്ടിയുടെ ചിത്രം പതിച്ച മാസ്‌കുകളും ധരിച്ചാണ് പ്രകടനം ആരംഭിച്ചത്. പ്രകടനത്തിന്റെ സമാപനം കുളനട ടി.ബി ജംഗ്ഷനിൽ അവസാനിച്ച ശേഷം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ തത്സമയം പ്രക്ഷേപണവും മധുര വിതരണവും നടന്നു. ആഘോഷങ്ങൾക്കും പ്രകടനത്തിനും ഡി.സി.സി ജന.സെക്രട്ടറിമാരായ എം.ആർ ഉണ്ണിക്കൃഷ്ണൻ നായർ,എൻ.സി മനോജ്, ജി.രഘുനാഥ്, സി.തുളസീധരൻ പിള്ള,എം.കെ ഭാനുദേവൻ നായർ, ഷാജി കുളനട, ലത രഘുനാഥ്, ആർ മോഹനൻ പിള്ള,സുരേഷ് പാണിൽ,എം.എൻ സുധീർ,ആഘോഷ് വി സുരേഷ്, ഉളനാട് സുരേഷ് കുമാർ, ഷൈൻ വാസുദേവ്, കെ.പി ജോയി,ജോർജ് കുട്ടി,രാധാമണി, സതി എം.നായർ, ശ്യാമള കുമാരി,ജിജി ജോർജ്,, ജയാ രാജു,അജിത് ചന്ദ്രൻ, രഞ്ജിത്ത് കൃഷ്ണ, അജിൻ സണ്ണി, സജീവ്, സിജു ജോസഫ്, സുനിൽ കുരുവിള എന്നിവർ നേതൃത്വം നൽകി.