അടൂർ : സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ അടൂർ കാർഷിക ഗ്രാമവികസന ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. ഒക്ടോബർ 31 വരെയാണ് പദ്ധതിയുടെ കാലാവധി. ഈ കാലയളവിൽ കുടിശിക അടച്ചുതീർക്കുന്നവർക്ക് നോട്ടീസ് ചാർജ്ജ്, പിഴപലിശ എന്നിവ ഒഴിവാക്കി പിഴപലിശ ഇളവോടുകൂടി കുടിശിക അടച്ചുുതീർക്കാവുന്നതാണ്. അൻപതിനായിരം രൂപവരെയുള്ള വായ്പകളിൽ ബാക്കി നിൽപ്പ് പതിനായിരമോ അതിൽ താഴെയോ ആണെങ്കിൽ മുതൽ മാത്രം അടച്ച് വായ്പ്പാകണക്ക് അവസാനിപ്പിക്കാവുന്നതാണ്.വായ്പ എടുത്തശേഷം ഹൃദ്രോഗം, തളർവാതം, കിഡ്നി സംബന്ധമായ അസുഖം ഉള്ളവർക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു അറിയിച്ചു.