തിരുവല്ല: തിരുവല്ല ജല ശുദ്ധീകരണശാലയിൽ കിഫ് ബി പ്രോജക്റ്റിൻ്റെ ഭാഗമായി പൈപ്പുകൾ ബന്ധിപ്പിക്കുന്ന പണികൾ നടക്കുന്നതിനാൽ 23, 24, 25 തീയതികളിൽ തിരുവല്ല മുനിസിപ്പാലിറ്റിയിലും നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിൽ ഭാഗികമായും വെളിയനാട്, വാഴപ്പള്ളി, കുറിച്ചി, പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകളിൽ പൂർണമായും ജലവിതരണം തടസപ്പെടുമെന്ന് ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.