തിരുവല്ല: തിരുമൂലപുരം തുരുത്തുമാല പാറ 35 -) അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ണ് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാർ അദ്ധ്യക്ഷത വഹിക്കും. ചിന്ത ഗ്രന്ഥശാലയുടെ ഉദ്ഘാടനം കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് വെൽഫെയർ ഫണ്ട് ചെയർമാൻ അഡ്വ.കെ.അന്തഗോപൻ ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ കൗൺസിലർമാരായ എം.സി അനീഷ് കുമാർ, എം.പി.ഗോപാലകൃഷ്ണൻ, ആർ.സനൽകുമാർ, ഫ്രാൻസിസ് വി.ആന്റണി, സജികുമാർ എന്നിവർ പ്രസംഗിക്കും.