തിരുവല്ല: കുറ്റൂരിൽ വായനശാലയും കേരള കോൺഗ്രസ് പാർട്ടിയുടെ കൈച്ചിറയിലെ കൊടിമരം നശിപ്പിച്ചതിനെതിരെ കേരള കോൺഗ്രസ്(എം) കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളി അദ്ധ്യക്ഷതവഹിച്ചു. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം വർഗീസ് മാമ്മൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജേഷ്, ജില്ലാ പ്രസിഡന്റ് ബിനു കുരുവിള, പാർട്ടി മണ്ഡലം സെക്രട്ടറി ജോസ് തേകാട്ടിൽ, സുജാ സണ്ണി, കുഞ്ഞുമോൻ, സണ്ണി എന്നിവർ പ്രസംഗിച്ചു.