തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടക്കുന്ന സേവാ സപ്താഹിന്റെ ഭാഗമായി ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തയ്യല്‍മെഷീന്‍ വിതരണം ചെയ്തു. ബി.ജെ.പി ദേശീയ സമിതിഅംഗം കെ.ആര്‍.പ്രതാപചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.സുരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം എസ്.ജയശങ്കര്‍, അഡ്വ.അരുണ്‍പ്രകാശ്,സുരേഷ് ഓടക്കല്‍, പ്രസന്നകുമാര്‍, വിനോദ്, അജയകുമാര്‍ വല്യാഴത്തില്‍, എം.ഡി.ദിനേശ് കുമാര്‍, അനീഷ് വര്‍ക്കി, ജയന്‍ ജനാര്‍ദ്ദനന്‍,ശ്രീലേഖ രഘുനാഥ്, ഇ.എസ്.സന്ധ്യാമോള്‍,ടിറ്റു തോമസ്, ഉണ്ണികൃഷ്ണന്‍,പ്രകാശ് വടക്കേമുറി,രാജ് പ്രകാശ് വേണാട് എന്നിവര്‍ പ്രസംഗിച്ചു.